Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Security

ത​ട്ടി​പ്പു​കാ​ർ​ക്ക് പൂ​ട്ടു​വീ​ണു; സു​ര​ക്ഷ ക​ടു​പ്പി​ച്ച് വാ​ട്സ്ആ​പ്പ് !

ന്യൂ​ഡ​ൽ​ഹി: സൈ​ബ​ർ ത​ട്ടി​പ്പു​കാ​രു​ടെ കെ​ണി​യി​ൽ സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ൾ വീ​ഴു​ന്ന​ത് ത​ട​യാ​നാ​യി പു​ത്ത​ൻ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ളു​മാ​യി മെ​റ്റ . വാ​ട്സ്ആ​പ്പ് വ​ഴി​യു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നാ​യി വി​ക​സി​പ്പി​ച്ച പു​തി​യ അ​ലേ​ർ​ട്ട് സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​ടെ​യും ത​ട്ടി​പ്പു​ക​ളു​ടെ​യും പാ​റ്റേ​ണു​ക​ൾ ട്രാ​ക്ക് ചെ​യ്യാ​ൻ പു​തി​യ അ​ൽ​ഗോ​രി​തം വാ​ട്സ്ആ​പ്പ് വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ലു​ള്ള ലി​ങ്കിം​ഗ് റി​ക്വ​സ്റ്റു​ക​ളോ സ​ന്ദേ​ശ​ങ്ങ​ളോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ​പ്പ് ഉ​ട​ൻ ത​ന്നെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കും. ഈ ​അ​ലേ​ർ​ട്ടു​ക​ൾ വ​ഴി റി​ക്വ​സ്റ്റ് എ​വി​ടെ നി​ന്നാ​ണ് വ​രു​ന്ന​ത് എ​ന്ന് മ​ന​സ്സി​ലാ​ക്കാ​നും അ​ത് ഒ​രു​പ​ക്ഷേ ത​ട്ടി​പ്പാ​യി​രി​ക്കാം എ​ന്ന വ്യ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നും സാ​ധി​ക്കും. ഇ​ത് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഒ​രു നി​മി​ഷം ചി​ന്തി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കും.

വാ​ട്സ്ആ​പ്പ് അ​പ്ഡേ​റ്റു​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന വാ​ബീ​റ്റാ​ഇ​ൻ​ഫോ​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, അ​പ​രി​ചി​ത​രാ​യ വ്യ​ക്തി​ക​ളി​ൽ നി​ന്നു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ന് മു​ൻ​പാ​യി പു​തി​യൊ​രു മു​ന്ന​റി​യി​പ്പ് ഫീ​ച്ച​ർ കൂ​ടി വാ​ട്സ്ആ​പ്പ് ന​ൽ​കും. അ​പ​രി​ചി​ത​നാ​യ വ്യ​ക്തി​യു​ടെ ഫോ​ൺ ന​മ്പ​ർ ഏ​ത് രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​ണെ​ന്ന് വാ​ട്സ്ആ​പ്പ് കാ​ണി​ക്കും. അ​തോ​ടൊ​പ്പം, നി​ങ്ങ​ളും ആ ​അ​ജ്ഞാ​ത വ്യ​ക്തി​യും ഏ​തെ​ങ്കി​ലും വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ ഒ​രു​മി​ച്ച് അം​ഗ​ങ്ങ​ളാ​ണോ എ​ന്ന വി​വ​ര​വും ഇ​തി​ലൂ​ടെ അ​റി​യാം.

ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ൽ വീ​ഴാ​തെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഒ​രു നി​മി​ഷം മാ​റി ചി​ന്തി​ക്കാ​ൻ ഈ ​ചെ​റി​യ ഫീ​ച്ച​ർ ഏ​റെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നി​ല​വി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ചി​ല രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം ല​ഭ്യ​മാ​യി​ട്ടു​ള്ള ഈ ​ഫീ​ച്ച​ർ വ​രും മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും.

അ​തേ​സ​മ​യം, ഗൂ​ഗി​ളു​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യൊ​രു ബാ​ക്ക​പ്പ് മാ​നേ​ജ്‌​മെ​ന്‍റ് സെ​ക്ഷ​ൻ വാ​ട്സ്ആ​പ്പ് പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഗൂ​ഗി​ൾ ഇ​തി​നോ​ട​കം ത​ന്നെ പ്ലേ ​സ്റ്റോ​ർ സ​ർ​വീ​സ​സ് വ​ഴി ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി പു​തി​യ അ​പ്ഡേ​റ്റ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് വ​ഴി ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ഫോ​ൺ സെ​റ്റി​ങ്സി​ൽ നി​ന്ന് നേ​രി​ട്ട് വാ​ട്സ്ആ​പ്പ് ബാ​ക്ക​പ്പു​ക​ൾ നി​യ​ന്ത്രി​ക്കാ​നാ​കും.

ഇ​തോ​ടൊ​പ്പം, ക്ലൗ​ഡ് സ്റ്റോ​റേ​ജ് ലാ​ഭി​ക്കു​ന്ന​തി​നാ​യി പ​ഴ​യ​തും ഇ​ര​ട്ടി​പ്പു​ള്ള​തു​മാ​യ ബാ​ക്ക​പ്പു​ക​ൾ ക​ണ്ടെ​ത്തി ഡി​ലീ​റ്റ് ചെ​യ്യാ​നു​ള്ള പു​തി​യ സെ​ക്ഷ​ൻ വാ​ട്സ്ആ​പ്പും വി​ക​സി​പ്പി​ക്കു​ന്നു​ണ്ട്. ഗൂ​ഗി​ൾ ഡ്രൈ​വ്, ജി​മെ​യി​ൽ, ഫോ​ട്ടോ​സ് ആ​പ്പു​ക​ളി​ൽ ഗൂ​ഗി​ൾ ന​ൽ​കു​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഫീ​ച്ച​റി​ന് സ​മാ​ന​മാ​യി​രി​ക്കും ഇ​ത്. കു​റ​ഞ്ഞ ക്വാ​ളി​റ്റി​യു​ള്ള ചി​ത്ര​ങ്ങ​ളും ക്ലോ​ണു​ക​ളും തി​രി​ച്ച​റി​ഞ്ഞ് നീ​ക്കം ചെ​യ്യാ​നും സ്റ്റോ​റേ​ജ് സ്പേ​സ് വ​ർ​ധി​പ്പി​ക്കാ​നും ഇ​ത് ഉ​പ​യോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കും.

Latest News

Corehub Up